ബൊക്കെ ഇഫക്ട്, ഡ്യുവല്‍ സെല്‍ഫി ക്യാമറ; രണ്ട് തകർപ്പൻ സ്മാർട്ട്ഫോണുകളുമായി വീണ്ടും വിവോ!

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

vivo, vivo v5 plus, v5 lite selfie, smartphone വിവോ, സ്മാർട്ട്ഫോൺ, വിവോ വി5 പ്ലസ്, വി5 ലൈറ്റ്, മൊബൈൽ
സജിത്ത്| Last Modified വെള്ളി, 20 ജനുവരി 2017 (15:12 IST)
പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി വിവോ ഇന്ത്യയിലേക്കെത്തുന്നു. വിവോ വി5 പ്ലസ്, വി5 ലൈറ്റ് എന്നീ ആകർഷകമായ ഹാൻഡ്സെറ്റുകളുമായാണ് വിവോ ഇന്ത്യയിലേക്കെത്തുന്നത്. വി5 പ്ലസ് ഇതിനകം തന്നെ മലേഷ്യന്‍ റീടെയിലില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഡ്യുവല്‍ സിം സൌകര്യത്തോടെയെത്തുന്ന വിവോ വി5 പ്ലസ് പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 1080X1920 പിക്‌സല്‍ റെസലൂഷൻ,
2.0GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4ജിബി റാം. 16എംപി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, 20എംപി, 8എംപി വീതമുള്ള രണ്ട് സെൽഫി ക്യാമറ എന്നീ സവിശേഷതകളാണ് ഈ ഫോണിനുള്ളത്.

മുൻഭാഗത്തെ 20എംപി ക്യാമറയില്‍ സോണി IMX376 1/2.78 ഇഞ്ച് സെന്‍സറും f/2.0 അപ്പാര്‍ച്ചറും 5എംപി ലെന്‍സുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ 8എംപി ക്യാമറയാണ് ആഴത്തിലുളള വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ ക്യാമറയില്‍ 'ബൊക്കെ ഇഫക്ട്' ന്റെ സവിശേഷത നല്‍കിയിട്ടുണ്ട്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ജി കാര്‍ഡ്, 3160എംഎഎച്ച് ബാറ്ററി, 4ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ് ഫിങ്കര്‍പ്രിന്റ് സ്‌കാനർ എന്നീ സവിശേഷതകളുമുണ്ട്.

വിവോ വി5 ലൈറ്റിൽ 3.0 ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. ഒക്ടാകോള്‍ 64 ബിറ്റ് പ്രോസസര്‍, 3ജിബി റാം, 13എംപി റിയര്‍ ക്യാമറ f/2.2 അപ്പാര്‍ച്ചര്‍, സെല്‍ഫി എടുക്കുന്നതിനായി 16എംപി ക്യാമറ f/2.0 അ്പപാര്‍ച്ചര്‍, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍, 3000എംഎഎച്ച് ബാറ്ററി, 4ജി, വൈ-ഫൈ, ബ്ലൂട്ടൂത്ത് 4.0, യുഎസ്ബി 2.0, OTG,എഫ്എം, ജിപിഎസ് എന്നീ ഫീച്ചറുകളുമുണ്ട്.

16എംപി മുന്‍ ക്യാമറയാണ് വിവോ വി5 ലൈറ്റിനുള്ളത്. സെല്‍ഫി സ്‌പോട്ടിങ്ങ് സവിശേഷതയും ഈ ഫോണിൽ നൽകിയിട്ടുണ്ട്. അതായത് ചിത്രങ്ങള്‍ എടുക്കുന്ന വേളയിൽ അതിലെ ഇഫക്ട് കൂടുന്നതിനായി വേണ്ടത്ര വെളിച്ചം നല്‍കുന്നതിനാണ് സെൽഫി സപ്പോർട്ടിങ്ങ്. ഈ ഫോണ്‍ ക്രൗണ്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ലഭ്യമാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :