അഭിറാം മനോഹർ|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (19:56 IST)
വി പ്രീപെയ്‌ഡ് പ്ലാനുകളുടെ വില രാജ്യവ്യാപകമായി വർദ്ധിക്കുന്നു. എന്നാൽ ആന്ധ്രാപ്രദേശ് പോലുള്ള ചില സർക്കിളുകളിൽ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ താമസിയാതെ ഇതും ഉയർത്തും.
28 ദിവസത്തെ വാലിഡിറ്റി പാക്കിന് നേരത്തെ 49 രൂപ ആയിരുന്നത് ഇപ്പോള്‍ അത് 79 രൂപയാക്കിയാണ് ഉയർത്തിയത്. ഏകദേശം 61 ശതമാനം വർധനവാണ് ഇത്. 100 രൂപയുടെ ഏതെങ്കിലും കോംബോ/വാലിഡിറ്റി പാക്കുകളില്‍ കമ്പനി ഔട്ടേ്‌ഗോയിംഗ് എസ്എംഎസ് സൗകര്യം നൽകുന്നത് ഇനി തുടരില്ല. ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് സൗകര്യം ലഭിക്കണമെങ്കില്‍ 'അണ്‍ലിമിറ്റഡ് കോള്‍സ്' പായ്ക്ക് തിരഞ്ഞെടുക്കണം.
ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കണമെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നതിനാലാണ് നിരക്കുകൾ ഉയർത്തിയിരിക്കുന്നത്.എജിആര്‍ കുടിശ്ശിക വീണ്ടും കണക്കാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ വോഡഫോണ്‍ ഐഡിയയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ ഫണ്ട് ശേഖരണം അവസാനിപ്പിക്കാന്‍ പോലും ഇതുവരെയും കമ്പനിക്ക് കഴിഞ്ഞിട്ടില്ല.