2000ന് മുകളിലുള്ള വാലറ്റ് ഇടപാടുകൾക്ക് ഫീസ് വരുന്നു

smart phone
അഭിറാം മനോഹർ| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (13:51 IST)
പ്രീപെയ്ഡ് പെയ്മെൻ്റ് ഇൻസ്ട്രുമെൻ്സ് ഉപയോഗിച്ച് യുപിഐ വഴി നടത്തുന്ന മെർച്ചൻ്റ് ഇടപാടുകൾക്ക് ഇൻ്റർചേഞ്ച് ഫീസ് ഈടാക്കാൻ നിർദേശം. അതേസമയം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ഇതിന് ചാർജ് ഈടാക്കുമെന്ന പ്രചാരണം തെറ്റാണെന്നും നാഷണൽ പെയ്മെൻ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

പ്രീപെയ്ഡ് പെയ്മെൻ്റ് ഇൻസ്ട്രുമെൻ്സ് ഉപയോഗിച്ച് യുപിഐ വഴി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള മെർച്ചൻ്റ് ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1 ശതമാനം വരെയാണ് ഫീസ് ഈടാക്കുക.സ്മാർട്ട് കാർഡുകൾ,മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ,ഇൻ്റർനെറ്റ് അക്കൗണ്ടുകൾ. ഓൺലൈൻ വാലറ്റുകൾ,മൊബൈൽ അക്കൗണ്ടുകൾ,വാലറ്റുകൾ,പേപ്പർ വൗച്ചറുകൾ എന്നിവയെല്ലാം പ്രീപെയ്ഡ് പെയ്മെൻ്റ് ഇൻസ്ട്രുമെൻ്റുകളാണ്.

ഗൂഗിൾ പേ,പേടിഎം,ഫോൺ പേ എന്നീ സേവനങ്ങൾക്കും പുതിയ നിരക്ക് ബാധകമാകും. വാലറ്റുകളിൽ പണം നിറച്ചതിന് ശേഷം ഇത്തരം ഇടപാട് നടത്താം.ബാങ്കിൽ നിന്നും ബാങ്കിലേക്കുള്ള യുപിഐ ഇടപാടുകൾ മാത്രമാകും സൗജന്യം.
പ്രീപെയ്ഡ് പെയ്മെൻ്റ് ഇൻസ്ട്രുമെൻ്റുകൾ ഉപയോഗിച്ച് 2000 രൂപയ്ക്ക് മുകളിൽ പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കാണ് ഈ നിരക്ക് ബാധകമാവുക. വ്യക്തിഗത ഇടപാടുകൾ നടത്തുന്ന സാധാരണ യുപിഐ ഇടപാടുകളെ ഇത് ബാധിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :