സജിത്ത്|
Last Updated:
തിങ്കള്‍, 27 മാര്‍ച്ച് 2017 (12:04 IST)
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതുവിപ്ലവം സൃഷ്ടിക്കാന്‍
ലാവ എത്തുന്നു. Z25, Z10 എന്നീ രണ്ട് ആകര്‍ഷകങ്ങളായ ഫോണുകളുമായാണ് കമ്പനി എത്തുന്നത്. പ്രീമിയം സവിശേഷതയോടേയും മികച്ച ഡിസൈനുലുമാണ് ഈ ഫോണുകള്‍ എത്തുന്നത്. രണ്ട് സ്മാര്‍ട്ട്ഫോണുകളും ഒരോ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നതും മറ്റൊരു സവിശേഷതയാണ്.
720X1280 ഐപിഎസ് ഡിസ്പ്ലേയാണ് ഈ രണ്ട് ഫോണുകളിലും നല്‍കിയിരിക്കുന്നത്. ലാവ Z10ന് മീഡിയാടെക് MT6750 ക്വാഡ്കോര്‍ ചിപ്സെറ്റ് ക്ലോക്ഡ് 1.5GHz പ്രോസസ്സറും സിപിയുയില് മാലി T860 ജിപിയുവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലാവ Z25ന് 4ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3050എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.
Z10ല്‍ 2,650എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഫോണുകളിലേയും ക്യാമറകള്‍ക്ക് സ്പോട്ട്ലൈറ്റ് ഫ്ളാഷോടു കൂടിയ സോണി എക്സ്മോര്‍ RS സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അള്‍ട്രാഫാസ്റ്റ് ഫിങ്കര്‍പ്രിന്റ് സ്കാനറാണ് ലാവ Z25ന്റെ പ്രധാന പ്രത്യേകത. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, ഫ്ളിപ് ടൂ മ്യൂട്ട്, 4ജി വോള്‍ട്ട്, ഡാറ്റ പ്രൊട്ടക്ഷന്‍ എന്നിവയും രണ്ട് സ്മാര്‍ട്ട്ഫോണിലുണ്ട്.