റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

Infosys
അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:37 IST)
Infosys
ക്യാമ്പസുകളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ റിക്യൂട്ട് ചെയ്ത് 2 വര്‍ഷം പിന്നിട്ടിട്ടും ഇന്‍ഫോസിസ് ജോലി നല്‍കിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു. പുനെ ആസ്ഥാനമായുള്ള നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എമ്പ്‌ലോയീസ് സെനറ്റ്(നൈറ്റ്‌സ്) നല്‍കിയ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ കഴിഞ്ഞ മാസം കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

വിഷയത്തെ കര്‍ണാടക തൊഴില്‍ വകുപ്പ് നിരുത്തരവാദപരമായാണ് സമീപിക്കുന്നതെന്ന് ചൂണ്ട് കാട്ടിയാണ് നൈറ്റ്‌സ് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതല്‍ ഇന്‍ഫോസിസ് റിക്യൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ജോലി നല്‍കിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് 20നാണ് നൈറ്റ്‌സ് പരാതി നല്‍കിയത്. 2022 ഏപ്രിലില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടും ഇനിയും ജോലിയില്‍ ചേരാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :