രാഹുൽ ഗാന്ധി മത്സരിക്കും എന്ന വാർത്ത വന്നതോടെ ട്വിറ്ററിൽ ട്രൻഡിംഗായി വയനാട് !

Last Updated: ശനി, 23 മാര്‍ച്ച് 2019 (18:00 IST)
രാഹുൽഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കും എന്ന തരത്തിൽ വാർത്തകൾ വന്നതോടെ നമ്മുടെ വയനാടാണ് ഇപ്പോൾ ട്വിറ്ററിലെ ട്രൻഡിംഗ് ടൊപ്പിക്. ട്വിറ്ററിൽ ട്രെൻഡിംഗിൽ രണ്ടാംസ്ഥാനത്താണ് ഇപ്പോൽ വയനട് ഉള്ളത്. 5815 ട്വീറ്റുകളാന് വയനാടുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധിയും ട്രൻഡിംഗിൽ മുന്നിലുണ്ട്.

അതേസമയം വയനാട് മണ്ഡലത്തിൽനിന്നും രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യ എ ഐ സി സിയുടെ പരിഗണനയിലാണ് എന്നാണ് ക്കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി അമേഠിയിൽനിന്നും വയനാട് നിന്നും ഒരേ സമയം ജനവിധി തേടും എന്ന് സൂചന നൽകുന്നതാണ് എ ഐ സി സി വക്താവിന്റെ വാക്കുകൾ.

രാഹുൽ ഗാന്ധി വയനാട്ടി മത്സരിക്കണം എന്ന് പ്രതിപക്ഷ നേതാബ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും എന്ന കാര്യം ഏകദേശം ഉറപ്പായതായാണ് റിപ്പോർട്ടുകൾ. എ ഐ സി യുടെ അന്തിമ തീരുമാനം ഉടൻ വന്നേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :