ട്വിറ്ററിൻ്റെ ഡൽഹി,മുംബൈ ഓഫീസുകൾ പൂട്ടി, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദേശം

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (14:18 IST)
ഇന്ത്യയിലെ ഓഫീസുകൾ പൂട്ടി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസാണ് അടച്ചത്. ജീവനക്കാരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദേശിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കമ്പനി കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ കമ്പനി സ്വീകരിച്ചുവരുന്നതായും നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിൻ്റെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചത്. ബെംഗളുരുവിലെ ഓഫീസ് മാത്രമാകും ട്വിറ്റർ നിലനിർത്തുക. കഴിഞ്ഞ വർഷം ട്വിറ്റർ ഇന്ത്യയിലെ തങ്ങളുടെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :