അഭിറാം മനോഹർ|
Last Modified വെള്ളി, 25 ജൂണ്‍ 2021 (17:35 IST)
കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. അമേരിക്കന്‍ പകർപ്പാവകാശ നിയമത്തിന്റെ ലംഘനം ചൂണ്ടികാണിച്ചാണ് ട്വിറ്ററിന്റെ നടപടി. അക്കൗണ്ട് ബ്ലോക്കായ വിവരം ട്വിറ്ററിലൂടെ രവിശങ്കര്‍ പ്രസാദ് തന്നെയാണ് അറിയിച്ചത്. ഒരു മണിക്കൂറോളം നേരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ല. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചുവെനന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.
അതേസമയം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി രാജ്യത്തെ ഐ.ടി. ചട്ടത്തിന്റെ ലംഘനമാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയതിനിടെയാണ് ഐ.ടി. മന്ത്രിയുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടത്..