ട്വിറ്ററിൽ ഇനി ‘ലൈക്ക്‘ ചെയ്യാനാകില്ല !

Sumeesh| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (16:44 IST)
ന്യൂയോർക്ക്: ട്വിറ്ററിൽ ട്വീറ്റുകൾ ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇനി മുതൽ ഉണ്ടാകില്ല. ഇത് എടുത്തുകളയാനുള്ള തയ്യാറെടുപ്പിലാണ് ട്വിറ്റർ. ട്വീറ്റിൻ താഴെ ഹൃദയാകൃതിയിലുള്ള ലൈക് ഓപ്ഷനാണ് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.

ട്വിറ്ററിന്റെ സ്ഥാപകനായ ജാക്ക് ഡോർസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ട്വിറ്ററിലെ ലൈകിങ് സംവിധാനത്തിൽ താൻ തൃപ്തനല്ലെന്നും അടുത്തുതന്നെ ഈ സംവിധാനം അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫെയിസ്ബുക്ക് ലൈകിങ് ഓപ്ഷൻ കൊണ്ടുവന്നതോടെയാണ്
സാമൂഹിക മാധ്യമങ്ങളിലാകെ ഇതിന്റെ അലയടികൾ ഉണ്ടായി. ഇതോടെ 2015ലാണ് ഫേവറേറ്റ് സംവിധാനത്തിന് മാറ്റം വരുത്തി ട്വിറ്റർ ലൈകിങ് സംവിധാനം കൊണ്ടുവന്നത്. സാമുഹ്യ മാധ്യമങ്ങളിലെ ചർച്ചകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :