വിമാനയാത്രക്കിടെ ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം, ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (13:49 IST)
ഡൽഹി: വിമാന യാത്രക്കിടെ ഇനിമുതൽ ഇന്റർനെറ്റ് ഉപയോഗിക്കാം. യാത്രക്കരുടെ ഏറെ കാലത്തെ ആവശ്യത്തിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഇതുസംബാന്ധിച്ച് വ്യോമയാന മാന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിമാന യാത്രക്കിടെ ലാപ്‌ടോപ് സ്മർട്ട്ഫോൺ എന്നിവ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇല്ലാതാകും.

വിമാനത്തിൽ വൈഫൈ സംവിധാനത്തിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ ഇതിന് പൈലറ്റിൽനിന്നും അനുവാദം വാങ്ങണം. വിമാനത്തിലെ വൈ‌ഫൈ ഇതിനായി ലാഭ്യമാക്കാനാണ് വ്യക്തമാക്കിയിരിക്കുന്നത്. ട്രായ്‌യുടെ ശുപാർശ വ്യോമയാന മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

എന്നാൽ ഇതിന് ഒരു നിബന്ധനയും കേന്ദ്ര സാർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റിയ ശേഷം മാത്രമേ ഇവ വിമാനത്തിന് ള്ളിൽ വച്ച് ഉപയോഗിക്കാനാകു. ഇതോടെ യാത്രയുടെ വിരസത അകറ്റനും, യത്രാ വേളയിൽ ജോലികൾ പൂർത്തിയാക്കാനും യാത്രക്കാർക്ക് സധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :