വാട്ട്സ്‌ആപ്പിൽ അധികമാരും ഉപയോഗിക്കാത്ത ചില കുറുക്കുവിദ്യകൾ അറിയൂ !

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (16:58 IST)
സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവുമധികം ആളുകളെ സ്വാധീനിച്ചിട്ടുണ്ടാവുക വാട്ട്സ്ആപ്പ് ആണെന്ന് പറയാം. നമ്മളിൽ പലരും ഉറക്കമുണരുന്നത് തന്നെ വാട്ട്സ് ആപ്പ് മെസേജുകളും സ്റ്റാറ്റസുകൾ നോക്കിക്കൊണ്ടാണ് ദൈനംദിന ജീവിതത്തിൽ വാട്ട്സ്‌ആപ്പിന് അത്രത്തോളം പ്രാധാന്യം കൈവന്നിരിക്കുന്നു. എന്നാൽ ദിവസേന ഉപയോഗിക്കുന്ന വാട്ട്സ്ആപ്പിലെ ഈ കുറുക്കുവിദ്യകളെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുണ്ടാകില്ല.

ചില ചാറ്റുകളും മെസേജുകളും നമുക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും. കാരണം ജോലി സംബന്ധമായ രേഖകൾ പോലും ഇപ്പോൾ വാട്ട്സ് ആപ്പിലുടെ കൈമാറുന്നുണ്ടല്ലോ. ഇത്തരത്തിൽ അത്യാവശ്യമുള്ള ചാറ്റുകളെയും മെസേജുകളെയും സേവ് ചെയ്യുന്നതിന് വാട്ട്സ്‌ആപ്പിൽ സംവിധാനം ഉണ്ട്.

ചാറ്റ് പിന്നിംഗ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഇടക്കിടക്ക് നമുക്ക് വായിക്കേണ്ടതായും പരിശോധിക്കേണ്ടതായും വരുന്ന ചാറ്റുകളെ പ്രത്യേകം പിന്ന് ചെയ്ത് സേവ് ചെയ്ത് വക്കാം. ഫെയ്സ്ബുക്കിൽ ഉണ്ടായിരുന്ന ഈ ഫീച്ചറിനെ പിന്നീട് വാട്ട്സ്‌ആപ്പിൽ എത്തിക്കുകയായിരുന്നു.

ചാറ്റുകൾ പിൻ ചെയ്യുന്നതിനായി പിൻ ചെയ്യേണ്ട ചാറ്റിൽ ലോങ് പ്രസ് ചെയ്ത ശേഷം പിൻ ചാറ്റ് എന്ന് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതോടെ പിൻ ചെയ്ത ചാറ്റ് മുകളിൽ പ്രത്യേക കാണിക്കും. ആവശ്യമുള്ളപ്പോൾ ഇത് ഓപ്പൺ ചെയ്ത് വായിക്കാം. എന്നാൽ മൂന്ന് ചാറ്റ് മാത്രമേ പിൻ ചെയ്ത് സൂക്ഷിക്കാൻ സാധിക്കു.

എന്നാൽ കൂടുതൽ മെസേജുകൾ വേഗത്തിൽ ലഭ്യമാകുന്ന തരത്തിൽ സേവ് ചെയ്ത് വക്കണം എങ്കിൽ ഇനി ഒരു ഓപ്ഷൻ കൂടിയുണ്ട്. പ്രധാനപ്പെട്ട മെസേജുകൾ വാട്ട്സാപ്പിൽ സ്റ്റാർ ചെയ്ത് സൂക്ഷിക്കാനാകും. ഇതിനായി മെസേജിന് മുകളിൽ ലോങ് പ്രസ് ചെയ്തതിന് ശേഷം സ്റ്റാർ ഐക്കൺ ക്ലിക്ക് ചെയ്യാം. സ്റ്റാർ നൽകിയ സന്ദേശങ്ങൾ മുകളിൽ പ്രത്യേകം ഐകണിൽ ക്ലിക് ചെയ്യുന്നതോടെ ലഭ്യമാകും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :