അഭിറാം മനോഹർ|
Last Modified ബുധന്‍, 10 നവംബര്‍ 2021 (21:53 IST)
ടിക്‌ടോക് നിരോധിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ച് ഒരു വർഷത്തിലേറെയാണെങ്കിലും ആഗോളതലത്തിൽ ജനപ്രീതിയിൽ ടിക്‌ടോക് ഒന്നാമതായി തുടരുന്നുവെന്ന് കണക്കുകൾ. ഒക്ടോബര്‍ മാസത്തില്‍ 57 ദശലക്ഷത്തിലധികം ഇന്‍സ്റ്റാളുകളുമായി ടിക്ടോക്ക് ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ് ടിക്‌ടോക്.
സെന്‍സര്‍ ടവറിന്റെ സ്റ്റോര്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഡാറ്റ പ്രകാരം, 10 മാസത്തിലേറെയായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഗെയിമിംഗ് ഇതര ആപ്പാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് വീഡിയോ പങ്കിടല്‍ പ്ലാറ്റ്ഫോം. റിപ്പോർട്ട് പ്രകാരം ആകെ ടിക്‌ടോക് ഡൗൺലോഡുകളിൽ 17 ശതമാനം ചൈനയിൽ നിന്നും 11 ശതമാനം യുഎസിൽ നിന്നുമാണ്.
ടിക് ടോക്കിന് ശേഷം കഴിഞ്ഞ മാസം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ഇതര ആപ്ലിക്കേൻ ഇൻസ്റ്റഗ്രാമാണ്. 56 ലക്ഷത്തിലധികം ഡൗൺലോഡാണ് കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിനുണ്ടായത്.