ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകാൻ ടാറ്റ, ചർച്ച നടക്കുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (18:33 IST)
ഇന്ത്യയിൽ നിർമിക്കാൻ ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ടാറ്റ അധികൃതർ ആപ്പിളിൻ്റെ വിതരണക്കാരായ തയ്‌വാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വിസ്ട്രോൺ കോർപ്പറേഷനുമായി ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ഐഗോൺ നിർമാണം വിപുലീകരിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ചാണ് വിസ്ട്രോണുമായി ധാരണയിലെത്താൻ ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നത്. ഉത്പന്ന നിർമ്മാണവുമായി ബന്ധപ്പെട്ട് വിസ്ട്രോണിനുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ടാറ്റ ആഗ്രഹിക്കുന്നത്. ഇത് യാഥാർഥ്യമായാൽ ആപ്പിൾ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :