വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 14 ഡിസംബര്‍ 2019 (18:32 IST)
ഗാലക്‌സി എ സീരീസിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ 51 ഡിസംബര്‍ 16മുതൽ പ്രീഓര്‍ഡർ ചെയ്യാം. ഗാലക്‌സി എ 71 എപ്പോൾ വിൽപ്പനക്കെത്തും എന്ന് സാംസങ് പ്രഖ്യാപിച്ചിട്ടില്ല. വിയറ്റ്‌നാമിൽ നടന്ന പ്രത്യേക പരിപടിയിലാണ് സാംസങ് സ്മാർട്ട്‌ഫോണുകളെ വിപണിയിൽ അവതരിപ്പിച്ചത്. സ്മാർട്ട്ഫോണുകൾ ഡിസംബർ 27 മുതൽ ഇന്ത്യയിലെത്തിയത്.
സാംസങ് ഗാലക്‌സി എ 51
6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 51ൽ ഒരുക്കിയിരിക്കുന്നത്. 6ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോണിനെ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
12 എംപി അൾട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 5 എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് മറ്റു റിയർ ക്യാമറ സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2.3 ജിഗാ ഹേര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് 9611. ആന്‍ഡ്രിയോഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വണ്‍ യുഐ 2 ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 15W ഫാസ്റ്റ് ചാർജിംഗ് 4,000 എംഎഎച്ച് ബാറ്ററിയാണ് എ 51ൽ ഉള്ളത്.
സാംസങ് ഗാലക്‌സി എ 71
6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 71ൽ നൽകിയിരിക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയെന്റുകളിൽ. ക്വാഡ് ക്യാമറ തന്നെയാണ് ഈ ഫൊണിലുഉള്ളത്.
64 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. മറ്റു സെൻസറുകൾ എ 51ലേതിന് സമാനമാണ്. 32 മെഗാപിക്സൽ തന്നെയാണ്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 730 പ്രോസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രിയോഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വണ്‍ യുഐ 2 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക 4,500 എംഎഎച്ച് ബാറ്ററി ബാക്കപ്പ്. 25W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും.