സാംസങ് ഗാലക്സി എസ് 23 ഇന്ത്യയിൽ, വില തുടങ്ങുന്നത് 74,999 രൂപയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (20:12 IST)
സാംസങ്ങിൻ്റെ ഗാലക്സി എസ് 23 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി എസ് 23, ഗാലക്സി എസ് 23+,
ഗാലക്സി എസ് 23 അൾട്രാ എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 1 മുതൽ ഇന്ത്യൻ വിപണിയിൽ ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യാൻ സാധിക്കും.

ഫാൻ്റം ബ്ലാക്ക്,ഗ്രീൻ കളറുകളിലാണ് സാംസങ് ഗാലക്സി 23 അൾട്രാ ലഭിക്കുക. സാംസങ് വെബ്സൈറ്റിൽ ചുവപ്പ്,ഗ്രാഫൈറ്റ്,ലൈം,സ്കൈ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ബേസ് മോഡലിന് 1,34,900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 1,54,999 രൂപയുമാണ് വില.

ഫാൻ്റം ബ്ലാക്ക്, ക്രീം നിറങ്ങളിലാണ് സാംസങ് ഗാലക്സി എസ് 23+ എത്തുന്നത്. ഇതിൻ്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിന് 94,999 രൂപയും എട്ട് ജിബി 512 ജിബി സ്റ്റോറേജ് പതിപ്പിന് 1,04,999 രൂപയുമാണ് വില.

സാംസങ് ഗാലക്സി എസ് 23 ഫോണിൻ്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 74,999 രൂപയാണ് വില. ഇതിൻ്റെ 256 ജിബി സ്റ്റോറേജ് പതിപ്പിന് 79,999 രൂപയുമാണ് വില. ഫാൻ്റം ബ്ലാക്ക്,ക്രീം പച്ച,ലാവൻഡർ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :