വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചു, ഓപ്പൺ എ ഐ സിഇഒയ്ക്കെതിരെ പരാതിയുമായി സഹോദരി

Sam Altman
അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജനുവരി 2025 (14:42 IST)
Sam Altman
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എ ഐയുടെ സിഇഒ സാം ഓള്‍ട്ട്മാനെതിരെ ലൈംഗീക പീഡന പരാതിയുമായി സഹോദരി. 1997നും 2006നും ഇടയില്‍ തന്റെ സഹോദരന്‍ തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. യു എസ് ജില്ലാ കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

മിസോറിയിലെ ക്ലേട്ടണിലുള്ള കുടുംബവീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സാം ഓള്‍ട്ട്മാന് 12 വയസ്സും തനിക്ക് 3 വയസും പ്രായമുള്ളപ്പോള്‍ ആരംഭിച്ച പീഡനം 11 വയസ്സ് വരെ തുടര്‍ന്നു. ആഴ്ചയില്‍ നിരവധി തവണ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു. ഓറല്‍ സെക്‌സിലാണ് തുടങ്ങിയത്. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി സാം ഓള്‍ട്ട്മാന്റെ സഹോദരി പരാതിയില്‍ പറയുന്നു. അതേസമയം മാനസിക പ്രശ്‌നങ്ങളാണ് സഹോദരിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സാം ഓള്‍ട്ട്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :