പ്ലേസ്റ്റോറിൽ തരംഗം തീർത്ത് റിമൂവ് ചൈന ആപ്പ്‌സ്: ഒരു മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം ഡൗൺലോഡുകൾ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 2 ജൂണ്‍ 2020 (14:59 IST)
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന്റെ പേരിൽ സൈബർലോകത്തിലെ പോരാട്ടം വ്യാപകമാകുന്നതിനിടെ ഒരു ആൻഡ്രോയിഡ് ആപ്പും ഇന്ത്യയിൽ വൈറലാകുന്നു. ഫോണുകളിലെ ചൈനീസ് ആപ്പുകൾ സ്കാൻ ചെയ്‌ത് റിമൂവ് ചെയ്യാൻ സഹായിക്കുന്ന ചൈനീസ് റിമൂവ് ആപ്പാണ് ഇപ്പോൾ പ്ലേസ്റ്റോറിലെ താരം. മെയ് മാസം ആദ്യം മാത്രം അവതരിപ്പിക്കപ്പെട്ട ആപ്പ് 10 ലക്ഷത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

ചൈനീസ് ആപ്പ് റിമൂവ് എന്ന ആപ്പ് ഉപയോഗിച്ച് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്‌ത എല്ലാ ചൈനീസ് നിർമ്മിത ആപ്ലിക്കേഷനുകളും സ്കാൻ ചെയ്‌ത് റിമൂവ് ചെയ്യാമെന്നാണ് ആപ്പിന്റെ അവകാശവാദം.പ്ലേസ്റ്റോറിൽ 4.8 റേറ്റിങും ആപ്പ് നേടി കഴിഞ്ഞു.വൺ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്പ് മേയ് 17നാണ് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. നിലവിൽ പ്ലേസ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പ് കൂടിയാണിത്.

അതേ സമയം സോഷ്യൽ മീഡിയയിൽ ചൈനീസ് ഉത്‌പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിൻ ശക്തമാകുകയാണ്.വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണവുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു.ചൈനീസ് ഉത്‌പന്നങ്ങൾ മാത്രമല്ല ആപ്പുകളും ഡിലീറ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :