വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (13:08 IST)
ഏറ്റവും കുറഞ്ഞ വിലയിൽ 5G സ്മാർട്ട്ഫോണിനെ അന്താരാഷ്ട വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. റിയൽമി V3 എന്ന എക്കണോമി 5G സ്മാർറ്റ്ഫോണിനെയാണ് റിയൽമി ചൈനീസ് വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വകഭേതത്തിന് 999 ചൈനീസ് യുവാൻ ആണ് വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10500 രൂപ വരും.
6 ജിബി 64 ജിബി, 6 ജിബി 128 ജിബി, 8 ജിബി 128 ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 എംപി മാക്രോ സെൻസറുകൾ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകൾ ഫോണിൽ സജ്ജികരിച്ചിരിയ്ക്കുന്നു.
8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 720 പ്രൊസസറാണ് ഋയൽമി വി3 സ്മാർട്ട് ഫോണിന് കരുത്ത് പകരുക.. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാന് ഫോണിലുള്ളത്.