വെറും നാലുമണിക്കൂറിനുള്ളിൽ പാൻ‌കാർഡ് കയ്യിൽ; പുതിയ പദ്ധതിയുമായി കേന്ദ്രം !

വെള്ളി, 7 ഡിസം‌ബര്‍ 2018 (19:29 IST)

ഡൽഹി: അപേക്ഷ നല്‍കി വെറും നാലുമണിക്കൂറിനുള്ളിൽ പാൻ‌കാർഡ് ലഭ്യമാക്കുന്ന പുത്തൻ സംവിധാനവുമായി ആദായ നികുതി വകുപ്പ്. പാൻ‌കാർഡ് ആളുകളിലേക്ക് എത്തിക്കുന്നത് കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
 
ആദായ നികുതി രംഗത്ത് കൂടുതൽ മാറ്റങ്ങൾക്കും കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്‍റ്, റീഫണ്ട് റിട്ടേണിന്‍റെ സൂക്ഷ്മ പരിശോധന തുടങ്ങിയ എളുപ്പത്തിലാക്കുന്ന ഓട്ടോമേഷൻ സംവിധാനവും കേന്ദ്രം ഉടൻ തന്നെ നടപ്പിലാക്കും. പാൻ കാർഡ് കാര്യക്ഷമായി വിതരണം ചെയ്യാൻ തുടങ്ങിയതോടെ റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

സ്നാപ്ഡ്രാഗൺ 710ന്റെ കരുത്തിൽ നോക്കിയ 8

നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലഗ്ഷിപ്പ് ഫോണായ നോക്കിയ 8നെ അന്താരഷ്ട്ര വിപണിയിൽ ...

news

മാറിടത്തിന്റെ സെൽഫി അയച്ചാൽ ബ്രായുടെ സൈസ് പറയും ഈ സോഫ്‌റ്റ്‌വെയർ!

ഒരുവിധം എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഒരു ലോകത്താണ് ...

news

സ്മാർട്ട്ഫോണുകളിലെ ചാർജ് തീരില്ല, ഈ വിദ്യകൾ ചെയ്താൽ !

സ്മാർട്ട്ഫോണുകൾ ഇന്ന് മനുഷ്യന്റെ ജീവിതചര്യയുടെ ഭാഗമാണ്. മനുഷ്യന്റെ ഒരു അവയവമായി പോലും ...

news

സംഗീതവും വിനോദവുമായി ജിയോ സാവൻ ആപ്പ്

സംഗീതവും വിനോദവും ആസ്വാദകരിലേക്ക് എത്തിക്കാൻ പുത്തൻ ആപ്പുമായി ജിയോ. ജിയോ ഇൻഡസ്ട്രീസിന് ...

Widgets Magazine