വൺപ്ലസ് സ്മാർട്ട്ഫോൺ ഇനി 24,999 രൂപയ്‌ക്ക് സ്വന്തമാക്കാം, വൺപ്ലസ് നോർഡ് വിപണിയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 22 ജൂലൈ 2020 (16:32 IST)
ന്യൂഡല്‍ഹി: വണ്‍പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ വണ്‍പ്ലസ് നോര്‍ഡ് പുറത്തിറങ്ങി. ലോകത്തിലെ ആദ്യ എ‌ആർ ലോഞ്ചിലൂടെയാണ് വൺപ്ലസ് നോർഡ് ഇന്ത്യാൻ വിപണിയിൽ അവതരിപ്പിച്ചത്. 6ജിബി+64ജിബി, 8ജിബി+128ജിബി, 12ജിബി+256ജിബി എന്നിങ്ങനെ മൂന്ന് വകഭേതങ്ങളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 24,999 രൂപയാണ് അടിസ്ഥാന വേരിയന്റിന് വില. ആഗസ്റ്റോടെ ആമസോണ്‍ വഴിയും, വണ്‍പ്ലസ് സൈറ്റ് വഴിയും സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.

6ജിബി+64ജിബി പതിപ്പിന് 24,999 രൂപയും, 8ജിബി+128ജിബി പതിപ്പിന് 27,999 രൂപയും, 12ജിബി+256ജിബി പതിപ്പിന് 29,999 രൂപയുമാണ് വില. 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് എഎംഒഎല്‍ഇഡി ഡ്യുവൽ പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. സോണി ഐഎംഎക്‌സ് 586 സെന്‍സര്‍ കരുത്ത് പകരുന്ന 48 എം‌പി പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 8 എംപി അള്‍ട്രവൈഡ് അംഗിള്‍, 5 എംപി ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് മറ്റു സെൻസറുകൾ.

ഇരട്ട സെല്‍ഫി ക്യാമറയില്‍ 32 എംപി സോണി ഐഎംഎക്‌സ് 616 സെന്‍സറാണ് ഉള്ളത്. രണ്ടാമത്തെ സെല്‍ഫി ക്യാമറ 105 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയാണ്. 5ജി കണക്ടിവിറ്റി സപ്പോര്‍ട്ടോടെയാണ് നോര്‍ഡ് എത്തുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഒക്‌സിജന്‍ ഒഎസ് ആണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 30W സ്പീഡ് ചാര്‍ജിങ് സംവിധാനത്തോടെയുള്ള 4,100 എംഎഎച്ചാണ് ബാറ്ററി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :