വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (16:31 IST)
ഫീച്ചർഫോണുകൾ അരങ്ങുവാണിരുന്ന കാലത്ത് കിരീടം ചൂടിയ ചക്രവർത്തിയായിരുന്നു നോക്കിയ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സ്മാർട്ട്‌ഫോൻ രംഗത്തേക്ക് നോക്കിയ കാലെടുത്തുവച്ചു എങ്കിലും വാലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. നോക്കിയ 7.2, 6.2 സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചതിന് പിന്നാലെ മികച്ച ഒരു ഫീച്ചർഫോണിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ.
നോക്കിയ 110 എന്ന സ്മാർട്ട്‌ഫോണിനെയാണ് ബെർലിനിൽ നടന്ന ഐഎഫ്എ 2019ൽ എച്ച്എംടി ഗ്ലോബൽ അവതരിപ്പിച്ചത്. ഒക്ടോബർ 18 മുതൽ റിടെയിൽ ഷോപ്പുകൾ വഴിയും നോക്കിയ ഡോട്കോം വഴിയും
ഫോൺ വിൽപ്പനക്കെത്തും. 1,599 രൂപയാണ് ഇന്ത്യൻ വിപണിയിൽ നോക്കിയ 110യുടെ വില. ഫൺ തീമിൽ ഒരുക്കിയിരിക്കുന്ന ഫീച്ചർഫോണാണ് നോക്കിയ 110.
പഴയ ഫീച്ചർ ഫോൺകാലത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ. എംപി3 മ്യൂസിക് പ്ലെയർ, എഫ്എം റേഡിയോ, സ്നേക്ക് ഗെയിം എന്നി വിനോദ ഉപാധികൾ നോക്കിയ 110യിൽ നൽകിയിട്ടുണ്ട്. മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി എക്സ്‌പാൻഡ് ചെയ്യാനാകും. 1.77 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 800 എംഎഎച്ച് ബാറ്ററി 18.5 ദിവസം വരെ ചർജ് നിൽനിർത്തും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.