ഫോണിൽ വിളിക്കുന്നവരെ അറിയാൻ ഇനി ട്രൂ കോളർ വേണ്ട, പുതിയ സംവിധാനം വരുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (11:40 IST)
മൊബൈൽ ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ കേന്ദ്രം ട്രായ് യോട് ആവശ്യപ്പെട്ടു.

നിലവിൽ ഇത്തരം സേവനങ്ങൾക്ക് ആപ്പിനെയാണ് ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത്. ട്രൂകോളർ ഉപയോഗിക്കുന്നവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ പേർ സേവ് ചെയ്തിരിക്കുന്നത് എങ്ങിനെയാണോ അതാണ് ആപ്പിലൂടെ ദൃശ്യമാകുക. ടെലികോം വകുപ്പിന്റെ സംവിധാനം വഴി തിരിച്ചറിയൽ രേഖയിലെ പേരാകും സ്‌ക്രീനിൽ ദൃശ്യമാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :