ഇനി പറഞ്ഞുകൊടുത്താൽ മതി ഗൂഗിൾ ജി ബോർഡ് അതിവേഗം ടൈപ്പ് ചെയ്യും !

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (17:17 IST)
ഇനി കഷ്ടപ്പെട്ട് ഫോണിൽ ടൈപ്പ് ചെയ്യേണ്ട. കീബോർഡിനോട് പറഞ്ഞുകൊടുത്താൽ ജി ബോർഡ് തനിയെ തന്നെ ടൈപ്പ് ചെയ്തോളും. ഗൂഗിൾ വോയിസ് റെക്കഗ്‌നിഷൻ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോർഡിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓഫ്‌ലൈനായും ഇത് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

നേരത്തെ ഗൂഗിൾ വോയിസ് റെക്കഗ്നിഷന് ഇറ്റർനെറ്റ് ആവശ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഇന്റർനെറ്റില്ലാതെ തന്നെ പ്രവർത്തിക്കും. ഈ സംവിധാനത്തെ ജി ബോർഡുമായി ചേർത്താണ് ശബ്ദം കേട്ട് ടൈപ്പ് ചെയ്യുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.

നമ്മുടെ സബ്ദത്തെ മൈക്കുകൾ അതിവേഗത്തിൽ പിടിച്ചെടുത്ത ശേഷം ജി ബോർഡിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ശബ്ദങ്ങളെ കൃത്യമായ അക്ഷരങ്ങളായി കൺ‌വേർട്ട് ചെയ്യും. അമേരിക്കൻ ഇംഗ്ലീഷാണ് ജി ബോർഡിന്റെ അടിസ്ഥാന ഭാഷ. ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമേ ഈ സംവിധാനം ഉണ്ടാകു. 2016 ലാണ് വിര്‍ച്വല്‍ കീബോര്‍ഡ് ആപ്പായ ജി ബോർഡിനെ ഗൂഗിള്‍ പുറത്തിറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :