Last Modified ശനി, 23 മാര്‍ച്ച് 2019 (20:24 IST)
ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിരവധി മാറ്റങ്ങളാണ് വട്ട്സ്ആപ്പ് കൊണ്ടുവരുന്നത്. ഇപ്പോഴിതാ പുതിയ ഒരു മാറ്റം കൂടി വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുകയാണ്. ഫോർവേർഡ് ഇൻഫോ എന്ന സംവിധാനമാണ് വാട്ട്സ് ആപ്പ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്.
നമ്മൾ അയച്ച സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ നൽകുന്ന സംവിധാനമാണ് ഫോർവേർഡ് ഇൻഫോ. സന്ദേശങ്ങൾ എത്ര തവണ ഫോർവേർഡ് ചെയ്യപ്പെട്ടു എന്നത് ഈ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.
മെസേജ് ഇൻഫോ സെക്ഷനിൽ ലോങ് പ്രസ് ചെയ്താൽ ഫോർവേർഡ് ഇൻഫോയുടെ പ്രത്യേക ഐക്കൺ പ്രത്യക്ഷപ്പെടും. ഇതിൽക്ലിക്ക് ചെയ്താൽ എത്ര തവണ നമ്മുടെ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാൻ സാധിക്കും.
വ്യാജ പ്രചരണങ്ങൾ തടയുന്നതിനായി ഇമേജ് സേർച്ച് എന്ന സംവിധാനം അടുത്തിടെ വാട്ട്സ്ആപ്പ് കൊണ്ടുവന്നിരുന്നു. ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് ഗൂഗിളുമായി സഹകരിച്ചുകൊണ്ട് വാട്ട്സ് ആപ്പ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.