വാട്ട്സ് ആപ്പ് സ്റ്റാറ്റസിന് സമാനം, 'ഫ്ലീറ്റ്' എന്ന പുതിയ ഫീച്ചറുമായി ട്വിറ്റർ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ജൂണ്‍ 2020 (12:36 IST)
വാട്ട്സ് ആപ്പ് സ്റ്റാറ്റസിനും ഇൻസ്റ്റഗ്രാം സ്റ്റോറിസിനും സമാനമായി പുത്തൻ തലമുറ ഫീച്ചർ ലഭ്യമാക്കി ട്വിറ്ററും. ഫ്ലീറ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന പുതിയ ഫീച്ചർ. നേരത്തെ തന്നെ ബ്രസീലിൽ അവതരിപ്പിച്ചിരുന്നു. രണ്ടാംഘട്ടമായി ഇന്ത്യയിലാണ്. ഫീച്ചർ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കിയാണ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി പറഞ്ഞു.

വലിയ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റായി മാറുന്ന ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ സ്ഥിരം ശൈലിയിൽ, നിന്നും വ്യത്യസ്തമായ ഫീച്ചർ അവതരിപ്പിച്ചത്. ചില ടെക് സര്‍വേകള്‍ പ്രകാരം ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും സ്റ്റോറീസും, വാട്ട്സ്‌ആപ്പ് സ്റ്റാറ്റസും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മാറ്റം, അതേസമയം ആഗോളതലത്തില്‍ ഫ്ലീറ്റ് എപ്പോള്‍ ട്വിറ്റര്‍ അവതരിപ്പിക്കും എന്നത് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :