വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 5 ഫെബ്രുവരി 2021 (14:30 IST)
പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് കുറച്ചുകാലം കഴിയുമ്പോഴായിരിയ്ക്കും അത് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുക, ചിലപ്പോഴൊക്കെ അബദ്ധത്തിലും ഡിലീറ്റ് ആകാറുണ്ട് എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങൾ ആവശ്യമെങ്കിൽ തിരിച്ചെടുക്കാൻ സാധിയ്ക്കുന്ന റീസന്റ്‌ലി ഡിലീറ്റഡ് എന്ന സംവിധാനം കൊണ്ടുവന്നിരിയ്ക്കുകയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം. ഉള്ളടക്കങ്ങൾ നീക്കം ചെയ്ത് 30 ദിവസത്തിനുള്ളിൽ ഇവ ആവശ്യമെങ്കിൽ തിരിച്ചെടുക്കാം. അതായത് ഡിലീറ്റ് ചെയ്താലും 30 ദിവസത്തേയ്ക്ക് ഈ പോസ്റ്റുകൾ റീസന്റ്‌ലി ഡിലീറ്റഡ് എന്ന ഓപ്ഷനിൽ കിടക്കും. കമ്പ്യൂട്ടറിലെ റീസൈക്കിൾ ബിന്നിന് സമാനമായ സംവിധാനമാണ് ഇത്.
ഇതിനായി സെറ്റിങ്സിൽ അക്കൗണ്ടിൽ ടാപ്പ് ചെയ്താൽ റീസന്റ്‌ലി ഡിലീറ്റഡ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ടാപ്പ് ചെയ്യുന്നതോടെ ചിത്രങ്ങള്‍, വീഡിയോകള്‍, റീല്‍സ്, സ്‌റ്റോറീസ് എന്നിങ്ങനെ പ്രത്യേക ടാബുകളിലായി ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ ഉണ്ടാകും. റിസ്റ്റോർ ചെയ്യേണ്ട പോസ്റ്റിൽ ടാപ്പ് ചെയ്താൽ അക്കൗണ്ട് വെരിഫൈ ചെയ്യാൻ ആവശ്യപ്പെടും. ടെക്സ്റ്റ് മെസേജ് വഴിയോ, ഇ-മെയിലിലൂടെയോ അക്കൗണ്ട് വെരിഫൈ ചെയ്യാം. ഇത് പൂർത്തിയാകുന്നതോടെ പോസ്റ്റ് വീണ്ടും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടും. അക്കൗണ്ട് വെരിഫൈ ചെയ്യാതെ പോസ്റ്റുകൾ തിരിച്ചെടുക്കാൻ സാധിയ്ക്കില്ല.