നെറ്റ്ഫ്ലിക്സ് ഉപഭോക്താകൾക്ക് സന്തോഷവാർത്ത; പ്രതിമാസം199 രൂപയുടെ പ്ലാൻ അവതരിപ്പിച്ച് കമ്പനി

ഒരേസമയം ഒരു സ്മാര്‍ട്ട് ഫോണിലോ ടാബിലോ ഈ പ്ലാന്‍ അനുസരിച്ച് കണ്ടന്റ് ലഭ്യമാവുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.

Last Modified ബുധന്‍, 24 ജൂലൈ 2019 (16:21 IST)
ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി നെറ്റ്ഫ്ലിക്സ് പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രതിമാസം വെറും 199 രൂപ നിരക്കിലുള്ള പ്ലാനാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകള്‍ക്കു പുറമേയാണ് ഇത്. ഒരേസമയം ഒരു സ്മാര്‍ട്ട് ഫോണിലോ ടാബിലോ ഈ പ്ലാന്‍ അനുസരിച്ച് കണ്ടന്റ് ലഭ്യമാവുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.

ഇന്ത്യയില്‍ കൂടുതല്‍ പേര്‍ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നത് മൊബൈലില്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :