അഭിറാം മനോഹർ|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (19:37 IST)
അക്കൗണ്ട് പങ്കുവെയ്‌ക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവുമായി
പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സ്. വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്‌ക്കാൻ അധിക തുക ഈടാക്കാനാണ് ഒടിടി ഭീമന്റെ നീക്കം. പരീക്ഷണാർത്ഥമായി ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇത് നടപ്പിൽ വരുത്തി.
എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതിൽ വ്യക്തതയില്ല. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. വീടിന് പുറത്തുള്ള സുഹൃത്തുക്കൾക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്‌ക്കുന്നത് സാധരണമാണ്. പുതിയ രീതി നിലവിൽ വന്നാൽ ഈ പതിവിനു മാറ്റമുണ്ടായേക്കും.