വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 25 ജനുവരി 2020 (14:52 IST)
മോട്ടറോളയുടെ മടക്കാവുന്ന സ്മാർട്ട്ഫോണായ റേസർ ഫെബ്രുവരി അറിന് വിപണിയിലെത്തും. മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായാന് റേസർ വിപണിയിൽ എത്തുന്നത്. 1,499 ഡോളറാണ് സ്മാർട്ട്ഫോണിന്റെ വില. ജനുവരി 26 മുതൽ തന്നെ റേസറിനായുള്ള പ്രീ ബുക്കിങ് ആരംഭിയ്ക്കും. വെരിസോൺ, വാൾമാർട്ട്, മോട്ടറോള ഡോട്കോം എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി റേസർ വിൽപ്പനക്കെത്തും ഓഫ്ലൈൻ ഷോറൂമുകൾ വഴി വാങ്ങണം എങ്കിൽ ഫോൺ വിപണിയിലെത്തി ഒരാഴ്ചകൂടി കാത്തിരിയ്ക്കേണ്ടിവരും.
വെർട്ടിയ്ക്കലായി മടക്കാവുന്ന സ്മാർട്ട്ഫോണാണാണ് മോട്ടറോള റേസർ. തുറക്കുമ്പോൾ 6.2 ഇഞ്ച് ഫ്ലക്സിബിൾ ഓലെഡ് ഡിസ്പ്ലേ കാണാനാകും. ഫോൺ മടക്കിയാൽ പുറത്ത് 2.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയും കാണാം. റേസറിന്റെ പുറത്തുള്ള ഡിസ്പ്ലേക്ക് മുകളിലായി ഒരു 16 മെഗാപിക്സൽ ക്യാമറ നൽകിയിരിയ്ക്കുന്നു. ഫോൺ തുറക്കുന്നതോടെ ഇത് റിയർ ക്യാമറയായി മാറും. റിയർ ക്യാമറ തന്നെ സെൽഫി ക്യാമറയായി ഉപയോഗിയ്ക്കാം എന്നതാണ് റേസറിന്റെ പ്രത്യേകതയാണ്.
ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, ഇഐഎസ്, ലേസർ ഓട്ടോ ഫോക്കസ്, കളർ കോറിലേറ്റഡ് ടെമ്പറേച്ചർ എന്നീ അത്യാധുനിക സംവിധാനങ്ങൾ പിൻ ക്യാമറയിൽ ഒരുക്കിയിട്ടുണ്ട്. ഡ്യുവൽ കളർ ഫ്ലാഷും റിയർ ക്യാമറയ്ക്ക് നൽകിയിരിയ്ക്കുന്നു. റേസർ തുറക്കുമ്പോൾ ഉള്ളിൽ 5 മെഗാപിക്സൽ ക്യാമറ കാണാം. ഇതാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക.