12 ജിബി റാം, 108 മെഗാപിക്സൽ ക്യാമറ, മോട്ടറോള എഡ്ജ് പ്ലസ് ഇന്ത്യയിൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 മെയ് 2020 (11:57 IST)
കഴിഞ്ഞ മാസം അന്താരഷ്ട്ര വിപണിയിൽ പുറത്തിറങ്ങിയ മോട്ടറോളയുടെ ഫ്ലാഗ്‌ഷിപ് സ്മർട്ട്ഫോൺ മോട്ടറോള എഡ്ജ് പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. മെയ് 26 മുതൽ ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിയ്ക്കും. 74,999 രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില. 12 ജിബി റാം 256 ജിബി സ്റ്റോറേജിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പഞ്ച്‌ഹോൾ ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് ഫോണിൽ നൽകിയിരിയ്ക്കുന്നത് .HDR10+ സപ്പോര്‍ട്ടോടുകൂടിയതാണ് ഡിസ്പ്ലേ. ഡിസ്പ്ലേയിൽ തന്നെ ഫിംഗര്‍ പ്രിന്റ് സെന്‍സറും നൽകിയിരിയ്ക്കുന്നു. 108 മെഗാപിൽക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെൻസർ, 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് സെൻസർ എന്നിവയാണ് മറ്റു ക്യാമറകൾ. 25 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 856 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :