അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (20:23 IST)
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഒരാളുടെ പോസ്റ്റുകൾ ഇഷ്ടപ്പെട്ടു എന്നത് അളക്കാൻ ആളുകൾ ഉപയോഗിക്കുന്ന അളവുകോലാണ് ലൈക്കുകൾ. വ്യത്യസ്‌തമായ പോസ്റ്റുകളിട്ട് ലൈക്കുകൾ നേടാൻ ആളുകൾ മത്സരിക്കുന്നത് സോഷ്യൽ മീഡിയയിലെ പതിവ്‌കാഴ്‌ചയാണ്. എന്നാൽ നമുക്ക് ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കോ? അല്ലെങ്കില്‍ മറ്റുള്ളവരുടെ പോസ്റ്റിന്റെ ലൈക്കുകള്‍ കാണേണ്ട എങ്കിലോ? അതിനും വഴിയൊരുക്കിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം.
നമുക്ക് ലഭിക്കുന്ന ലൈക്കുകള്‍ ആരും കാണാതിരിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ. ഇതോടെ ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷന്റെ ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ പുതിയ ഫീച്ചറിലൂടെ ഓഫ് ചെയ്ത് വയ്ക്കാനാകും. ഫേസ്‌ബുക്കിലും ഇതേ ഫീച്ചർ കൊണ്ടുവരുമെന്നും കമ്പനി വ്യക്തമാക്കി.