വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 21 ഡിസംബര്‍ 2019 (14:15 IST)
ശ്രദ്ധിച്ചില്ലെങ്കിൽ വെർച്വവൽ. അസിസ്റ്റന്റ് സംവിധാനം നല്ല പണി തന്നെ തരും. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ലിങ്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം എന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കന്നത്. മറ്റൊന്നുമല്ല ആറുവസസുകാരിയും സഹോദരനും ചേർന്ന് അമ്മയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അലക്സയിലൂടെ കളിപ്പാട്ടങ്ങൾ ഓർഡർ ചെയ്തത്.
ഒന്നും രണ്ടും രൂപക്കൊന്നുമല്ല 50,000 രൂപക്കാണ് കുട്ടികൾ കളിപ്പാട്ടം വാങ്ങിയത്. ക്രെഡിറ്റ് കാർഡിൽ നിന്നും പണം നഷ്ടമായ കാര്യം യുവതി അറിഞ്ഞതുമില്ല. കളിപ്പാട്ടങ്ങളുടെ കൊറിയർ വന്നതോടെയാണ് അമ്മ അമ്പരന്നു പോയത്. കളിപ്പാട്ടങ്ങൾ വാങ്ങിയതിന് അമ്മ കുട്ടികളെ ശകരിക്കുന്നതിന്റെ രസകരമായ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
വെറോണിക്ക എസ്റ്റെൽ എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് കളിപ്പാട്ടം വാങ്ങിയത് എന്ന് അമ്മ ചോദ്യം ചെയ്തതോടെയാണ് ക്രെഡിറ്റ് കർഡ് ഉപയോഗിച്ച്
അലക്സ വഴിയാണ് കളിപ്പാട്ടങ്ങൾ വാങ്ങിയത് എന്ന് യുവതിക്ക് മനസിലായത്.