വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (14:24 IST)
ഉപയോക്താക്കൾക്കായി എപ്പോഴും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വാട്ട്സ് ഏറെ മുന്നിലാണ്. സുഖമമായ ഉപയോഗത്തിനും സുരക്ഷയ്ക്കും ചാറ്റുകൾ രസകരമാക്കുന്നതിനും നിരവധി സംവിധാനങ്ങൾ ഇതിനോടകം തന്നെ വാട്ട്സ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്, ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഏറെ സഹായപ്രദമായ പുതിയ ഫീച്ചറുകൾ ലഭ്യമാക്കുകയണ് വാട്ട്സ് ആപ്പ്. 'ജോയിന്‍ മിസ്ഡ്കാള്‍' എന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് പുതിയതായി ഒരുക്കുന്നത്.
സുഹൃത്തുക്കളുടെ ഗ്രൂപ്പ് വോയിസ് കോളോ, വീഡിയോ കോളോ ചെയ്യുമ്പോൾ അത് എടുക്കാൻ
സാധിയ്ക്കാതെ പോയതിന് നമ്മളിൽ പലരും പഴി കേട്ടിട്ടുണ്ടാകും. എന്നാൽ ഈ ഫീച്ചർ വരുന്നതോടെ അതിന് ഒരു പരിധിവരെ പരിഹാരമാകും. കോൾ തുടരുന്ന അത്രയും സമയം ജോയിൻ കോൾ എന്ന ഒരു നോട്ടിഫിക്കേഷൻ ഉണ്ടാകും. ഇതിൽ ജോയിൻ ക്ലിക്ക് ചെയ്താൽ കൊളിൽ പങ്കുചേരാം. കോൾ അവസാനിച്ചാൽ ഈ നോട്ടിഫിക്കേഷൻ ഉണ്ടാവില്ല. നിലവിൽ കൊൾ ഒരിക്കൽ നഷ്ടമായൽ അതിൽ പങ്കുചേരണം എങ്കിൽ കോളിൽ ഉള്ള ആർക്കെങ്കിലും സന്ദേശം അയച്ച് അവരെക്കൊണ്ട് ആഡ് ചെയ്യിക്കണം.