ജിയോ 4ജി വോയിസ് കോളുകള്‍ പ്രവര്‍ത്തിക്കുന്നില്ലേ ? ഇതാ ചില പരിഹാരങ്ങള്‍ !

ജിയോ 4ജി വോയിസ് കോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പ്രശ്‌നത്തിനു പരിഹാരം

jio 4g, voice call ജിയോ 4ജി, വോയിസ് കോള്‍
സജിത്ത്| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (12:52 IST)
ജിയോ 4ജി വോയിസ് കോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പ്രശ്‌നം പല ഉപഭോക്താക്കളേയും അലട്ടുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നം എങ്ങിനെയാണ് പരിഹരിക്കുക എന്ന കാര്യം പലര്‍ക്കും അറിയില്ല. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ജിയോ 4ജി വോയിസ് കോള്‍ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണില്‍ വോള്‍ട്ട് സവിശേഷത ഉണ്ടായിരിക്കണമെന്നതാണ്. ഈ സൌകര്യം ഇല്ലാത്ത ഫോണില്‍ വോയിസ് കോള്‍ സാധ്യമാകില്ല.

ടെലിവെരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ ജിയോ 4ജി വോയിസ് കോള്‍ സൌകര്യം ലഭ്യമാകില്ല. വെരിഫിക്കേഷന്‍ നടത്തുന്നതിനായി '1977' എന്ന നമ്പറിലേക്കാണ് കോള്‍ ചെയ്യേണ്ടത്. അതുപോലെ വോയി‌സ് കോള്‍ ആപ്പ് ശരിയായ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാത്തതും കോളിനെ ബാധിക്കും. അതുകൊണ്ടു തന്നെ ശരിയായ എല്ലാ വിശദാംശങ്ങളും നല്‍കി ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റീ-ഇന്‍സ്റ്റാള്‍ ചെയ്യുക.

മൊബൈല്‍ ഡാറ്റ വഴിയാണ് വോയിസ് വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നത്. അതുകൊണ്ടു തന്നെ മൊബൈല്‍ ഡാറ്റ ഓഫാക്കിയ ശേഷം ജിയോ 4ജി വോയിസ് കോള്‍ വഴി കോളുകള്‍ ചെയ്യാന്‍ ശ്രമിക്കരുത്. എല്ലാം കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്ത ശേഷം നിങ്ങളുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതോടെ തീര്‍ച്ചയായും നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :