അഭിറാം മനോഹർ|
Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (21:28 IST)
ടെലികോം ഭീമന്മാരായ ജിയോയുടെ ലാപ്‌ടോപ്പ് ജിയോബുക്ക് വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് വ്യക്തമല്ലെങ്കിലും ഉടനെ തന്നെ ലാപ്‌ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവർത്തിക്കുക.
മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗൺ 665 എന്നിവകളിലൊരു ചിപ്സെറ്റായിരിക്കും ലാപ്ടോപ്പിലുണ്ടാവുക. 2 ജിബി റാം, 1366×768 എൽസിഡി ഡിസ്പ്ലേ എന്നീ സവിശേഷതകളും ലാപ്ടോപ്പിനുണ്ട്.ഡ്യുവൽ ബാൻഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ജിയോബുക്കിനുണ്ടാവും.ചൈനീസ് കമ്പനിയായ എംഡൂർ ഡിജിറ്റൽ ടെക്നോളജിയാണ് ലാപ്ടോപ്പ് നിർമ്മിക്കുക.