അഭിറാം മനോഹർ|
Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (17:30 IST)
റിലയൻസ് ജിയോയുടെ ഇന്റർനെറ്റ് വേഗത കുത്തനെ കൂടിയതായി ഓക്ലയുടെ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം കൂൺ മാസത്തിൽ റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് വേഗം 13.08 എംബിപിഎസാണ്. 2021 മാർച്ചിൽ ഇത് 5.96 എംബിപിഎസ് ആയിരുന്നു. അതേസമയം ട്രായിയുടെ കണക്കുകളിൽ ജിയോയുടെ ഡൗൺലോഡ് വേഗം 18 എംബിപിഎസിന് മുകളിലാണ്.
നാലുമാസത്തിനിടെ പത്തിരട്ടിയാണ് ജിയോയുടെ ഡൗൺലോഡ് വേഗതയിലുണ്ടായത്. ജിയോ അധിക സ്പെക്ട്രം വിന്യസിച്ചതാണ് ഇതിന്റെ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോ ഈ വർഷം ഏകദേശം 58,000 കോടി രൂപയ്ക്ക് വാങ്ങിയ അധിക സ്പെക്ട്രം വിവിധ ടെലികോം സർക്കിളുകളിലായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിൽ 5ജി വരുന്നതോടെ
ശരാശരി ഡൗൺലോഡ് വേഗം പത്ത് മടങ്ങ് വർധിക്കുമെന്നും ഓക്ലയുടെ റിപ്പോർട്ടിൽ പറയുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ 5ജി നിലവിൽ വന്നപ്രകാരമുണ്ടായ ഡേറ്റ അനുസരിച്ചാണ് ഓക്ല ഇക്കാര്യം പറയുന്നത്.
നിലവിലെ 4ജി വേഗത പരിഗണിക്കുമ്പോള്‍ ജിയോയുടെ 5ജി വേഗം 130 എംബിപിഎസ് ആയേക്കുമെന്ന് റിപ്പോര്‍ട്ട്.