എയർടെലിനെ വെല്ലാൻ ജിയോ, വൈഫൈ കോളിങ് ഉടൻ

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (20:11 IST)
ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ഉപയോക്തക്കൾക്കായി വോയിസ് ഓഫർ വൈഫൈ കൊൺറ്റുവരൻ തയ്യാറെടുക്കുകയാന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. സംവിധാനം നിലവിൽ വരുന്നതോടെ വൈഫൈ ഉപയോഗിച്ച് ആളുകൾക്ക് കോളുകൾ ചെയ്യാൻ സാധിക്കും.

കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നത് എന്നാണ് സൂചന. ചില സര്‍ക്കിളുകളില്‍ വോയ്സ് ഓവര്‍ വൈഫൈ സേവനത്തിന്റെ പരീക്ഷണം ജിയോ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ജിയോ പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല.

ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. സ്വന്തം ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകളിൽ മാത്രമാണ് വൈഫൈ കോളിങ് എയർടെൽ ലഭ്യമാക്കുന്നത്. ഏത് തരത്തിലായിരിക്കും ജിയോ വൈഫൈ കോൾ ലഭ്യമാക്കുക എന്ന കാര്യം വ്യക്തമല്ല. ജിയോ വോയിസ് ഓവർ വൈഫൈ കൊണ്ടുവരുന്നത് എയർടെലിന് കനത്ത തിരിച്ചടിയായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :