രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയാവാനൊരുങ്ങി ഇടുക്കി !

ബുധന്‍, 7 നവം‌ബര്‍ 2018 (14:32 IST)

പൂർണമായും ലഭ്യമാകുന്ന രാജ്യത്തെ ആദ്യ ജില്ലയാവാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇടുക്കി. പൊതുമേഖല ടെലികോം കമ്പനിയായ നെറ്റ്‌വർക്കിലൂടെയാണ് ജില്ലയിൽ മുഴുവനും 4G ലഭ്യമാക്കുന്നത്. മൂന്നാർ കുമളി എന്നിവിടങ്ങളിൽ കൂടി 4Gഎത്തുന്നതോടെ രാജ്യത്തെ സമ്പൂർണ 4G ജില്ലയായി ഇടുക്കി മാറും.
 
നിലവിൽ ഇതിനായുള്ള അവസാനവട്ട പ്രവർത്തികൾ നടക്കുകയാണ്. 3G ടവറുകൾ 4Gയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിന്റെ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ബി എസ് എൻ എൽ 4G സേവനം അരംഭിച്ചത് ഇടുക്കി ജില്ലയിലായിരുന്നു, ഇതിനാലാണ് രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയായി ഇടുക്കിയെ മാറ്റാൻ ബി എസ് എൻ എൽ തീരുമാനിച്ചത്.
 
എന്നാൽ ബി എസ് എൻ എൽ മറ്റു മേഖലകളിലേക്ക് ഈ സേവനം നടപ്പിലാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം പകുതിയോടുകൂടി രാജ്യത്ത് 5G സേവനം ലഭ്യമാക്കും എന്ന് ബി എസ് എൻ എൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ മറ്റു പ്രദേശങ്ങളിൽ നേരിട്ട് 5G അപ്ഡേഷനാകും ബി എസ് എൻ എൽ നടത്തുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

റെഡ്മി നോട്ട് 6 പ്രോ വിപണിയിലേക്ക് !

ഷവോമി റെഡ്മി നോട്ട് 6 പ്രോ ചൊവ്വാഴ്ച ചൈനയില്‍ അവതരിപ്പിക്കും. മി ഐയുടെ മറ്റു ഫോണുകൾ നേടിയ ...

news

ഇനി ഗ്രൂപ്പിലും രഹസ്യം പറയാം, പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്‌ആപ്പ് !

ഗ്രൂപ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്‌ആപ്പ്. ഗ്രൂപ്പ് ...

news

ജിയോ ദീപാവലി ധമാക്ക, ജിയോഫോണ്‍ 2 നവംബര്‍ 5 മുതല്‍ വില്‍പ്പന ആരംഭിക്കും

ജിയോ ദീപാവലി 2018 ധമാക്ക ഓഫറിന്റെ ഭാഗമായി ജിയോ ഫോണ്‍ 2 നവംബര്‍ 5 മുതല്‍ വില്‍പ്പന ...

news

വയർ‌ലെസ്സ് ചാർജറുമായി ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയിലേക്ക് !

ഹുവായ് മേറ്റ് 20യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. വയർലെസ്സ് ...

Widgets Magazine