ടിക്‌ടോക്കിന് ബദലായി 'ഇൻസ്റ്റഗ്രാം റീൽസ്' ഇന്ത്യയിൽ; പ്രത്യേക ആപ്പ് വേണ്ട, സംവിധാനം ഇൻസ്റ്റഗ്രാമിൽ തന്നെ !

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 9 ജൂലൈ 2020 (15:46 IST)
രാജ്യത്ത് ടിക്‌ടോക് നിരോധനം ഉപയോഗപ്പെടുത്താൻ ഫെയ്സ്ബുക്ക്, ടിക്‌ടോക്കിന് ബദലായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ച റീൽസ് എന്ന പ്രത്യേക ഫീച്ചർ ഇന്ത്യയിലെത്തിയ്ക്കുകയാണ് ഇൻസ്റ്റഗ്രാം. ഇന്നലെയോടെ ഫീച്ചർ ഇന്ത്യയി;ൽ ലഭ്യമായി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ബ്രസീൽ, ഫ്രാൻസ് ജെർമനി എന്നീ രാജ്യങ്ങൾക്ക് ശേഷം റീൽസ് അവതരിപ്പിയ്ക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

പ്രത്യേക ആപ്പല്ല. പകരം ഇൻസ്റ്റഗ്രാമിൽ തന്നെയുള്ള ഫീച്ചറാണ് റീൽസ്. 2019ൽ തന്നെ വീഡിയോ മ്യൂസിക് റീമിക്സ് ഫീച്ചറായ റിൽസിനെ ഉൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. എന്നാൽ ടിക്‌ടോക്കിന് ലഭിച്ച സ്വീകാര്യത ഈ ഫീച്ചറിന് ലഭിച്ചിരുന്നില്ല. ടിക്‌ടോകിലേതിന് സമാനമായ ഫീച്ചർ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാന കാരണം. എന്നാൽ അപ്ഡേറ്റ് ചെയ്ത കൂടുതൽ സംവിധാനങ്ങളുമായാണ് റീൽസ് ഇന്ത്യയിലെത്തുന്നത്.

ഇൻസ്റ്റഗ്രാമിൽ ക്യാമറ ഓപ്ഷനിൽ പോയാൽ റീൽസ് എന്ന പ്രത്യേക ഭാഗം കാണം. ഇതിൽനിന്നും വീഡിയോ സെലക്ട് ചെയ്യാം. വീഡിയോയ്ക്ക് പശ്ചാത്തല ശബ്ദമോ സംഗീതമോ നൽകാം. പാട്ടുകളുടെ വലിയ ശേഖരം തന്നെ റീൽസിലും ഒരുക്കിയിട്ടുണ്ട്. റീൽസ് ഇൻസ്റ്റഗ്രാം ഫീഡിൽ പങ്കുവയ്ക്കാം. എന്നാൽ 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് റീൽസിൽ ഒരുക്കാനാവുക. വരും നാളൂകളിൽ ഇതിൽ മാറ്റം വരുത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :