വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (14:37 IST)
വലിയ ഫീച്ചറുളുമായി ഒരു എക്കണോമി
സ്മാർട്ട്ഫോൺ വിപണിയിലെത്തിയ്ക്കാൻ ചൈനീസ് സ്മാർട്ട്ഫിൺ നിർമ്മാതാക്കളായ ഇൻഫിനിക്സ്.
Infinix Hot 10 എന്ന മോഡലാണ് വിപണിയിലെത്തുന്നത്. ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ വിൽപ്പനയ്ക്കെത്തും. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. 9,999 രൂപയാണ് വില.
6.78 ഇഞ്ച് എച്ച്ഡി പ്ലസ് പഞ്ച്ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിയ്ക്കുന്നത്. ക്വാഡ് റിയർ ക്യാമറയാണ് മറ്റൊരു പ്രധാന ഫീച്ചർ. 16 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത്, ലോ ലൈറ്റ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ സെൻസറുകൾ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.
മീഡിയടെക്കിന്റെ Helio G70 പ്രോസസറാണ് Infinix Hot 10ന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,200 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.