രാജ്യത്തെ 1000 റെയിൽ‌വേ സ്റ്റേഷനുകളിൽ സൌജന്യ വൈഫൈ സൌകര്യം ഒരുക്കി ഇന്ത്യൻ റെയിൽ‌വേ. സൌജന്യ വൈഫൈ ഉപയോഗപ്പെടുത്തിയത് ഒരു കോടിയോളം യാത്രക്കാർ !

Last Modified വെള്ളി, 29 മാര്‍ച്ച് 2019 (15:43 IST)
ഡൽഹി: രജ്യത്തെ 1000 റെയിൽ‌വേ സ്റ്റേഷനുകളിൽ സൌജന്യ വൈ ഫൈ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽ‌വേ. 2016 ജനുവരിയിൽ ഇന്ത്യൻ റെയിൽ‌വേക്ക് കീഴിലുള്ള റെയിൽ ടെൽ മുബൈ സെട്രൻ സ്റ്റേഷനിനിന്നും ആരംഭിച്ച പദ്ധതിയാണ് 2019തോടെ 1000 റെയിൽ‌വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

മുംബൈ സെന്‍ട്രല്‍ റെയില്‍വേ റെയ് റോഡ് സ്‌റ്റേഷനില്‍ വൈഫൈ ലഭ്യമാക്കിയതോടെയാണ് 1000 സ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം പൂർത്തിയാക്കിയാക്കിയത്. സൈജന്യ വൈഫൈ സൌകര്യം സമീപ ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് റെയിൽ ടെൽ എം ഡി പുനീത് ചൗള വ്യക്തമാക്കി.

രജ്യത്തെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും, വൈഫൈ സംവിധാനം ഒരുക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ് 4791 സ്റ്റേഷനുകളിൽ സൌജന്യ വൈഫൈ സംവിധനം അടുത്ത വർഷം അവസാനത്തോടെ ഒരുക്കും എന്നും പുനീത് ചൗള പറഞ്ഞു. രാജ്യത്തെ റെയിൽ‌വേ സ്റ്റേഷനുകളിൽനിന്നും 1.15 കോടിയോളം യത്രക്കാർ സൌജന്യ വൈഫൈ ഉപയോഗിച്ചു എന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഡി.കെ ശര്‍മ്മ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :