ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമൻ: ഇന്ത്യയ്‌ക്ക് സോഷ്യൽ മീഡിയയിൽ പിന്തുണയുമായി തായ്‌വാൻ

അഭിറാം മനോഹർ| Last Updated: വ്യാഴം, 18 ജൂണ്‍ 2020 (16:10 IST)
ഇന്ത്യ-സംഘർഷത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യക്ക് പിന്തുണയുമായി തായ്‌വാൻ. തിങ്കളാഴ്‌ച നടന്ന പോരാട്ടത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളിൽ ഇന്ത്യയ്‌ക്ക് പിന്തുണ നൽകികൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞത്.

ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയിൽ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായി. ഞങ്ങൾ കീഴടക്കും ഞങ്ങൾ കൊല്ലും എന്ന കുറിപ്പോടെ പ്രത്യക്ഷപ്പെട്ട വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം പ്രമുഖ മാധ്യമമായ തായ്‌വാൻ ന്യൂസ് ഫോട്ടോ ഓഫ് ദ ഡേ ആക്കി.

ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ ഐക്യദാർഢ്യം സൂചിപ്പിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന മിൽക്ക് ടീ അലയൻസ്(പാൽ ചായ സഖ്യം)ട്വീറ്റുകൾ ട്വിറ്ററിൽ വൈറലാണ്.പാൽ ചായ കുടിക്കുന്നത് വളരെ സാധാരണമായ ഇന്ത്യ, തായ്‌വാൻ, ഹോങ്കോങ് എന്നിവടങ്ങളിൽ ഉയരുന്ന ചൈന വിരുദ്ധ വികാരത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :