ബ്രോഡ്‌ബാൻഡ് വേഗതയിൽ ഇന്ത്യ എഴുപതാം സ്ഥാനത്ത്, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഈ രാജ്യങ്ങൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജൂലൈ 2021 (19:25 IST)
ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബ്രോഡ്ബാന്‍ഡ് വേഗതയില്‍ എഴുപതാം സ്ഥാനത്ത്. ജൂൺ മാസത്തിലെ കണക്കാണിത്. ലോകമെങ്ങുമുള്ള ഇന്റർനെറ്റ് സ്പീഡ് ഓരോ മാസവും താരതമ്യം ചെയ്യുന്നതാണ് ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ്. മൊബൈൽ വേഗതയുടെ കാര്യത്തിൽ ഇന്ത്യ 122ആം സ്ഥാനത്താണ്.

അതേസമയം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 2 മാസത്തിനിടയിൽ ഇന്ത്യയ്ക്ക് പുരോഗതിയുണ്ടായിട്ടുണ്ട്.
ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ ഡൗണ്‍ലോഡ് വേഗത 58.17 എംബി‌പിഎസ് ആണ്. മൊബൈലിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 17.84 എംബിപിഎസ് ആണ്.

2021 മെയ് മാസത്തിൽ ഇന്ത്യയുടെ ഇന്റർനെറ്റ് ബ്രോഡ്‌ബാൻഡ് വേഗത
55.65 എംബിപിഎസായിരുന്നു. ജൂണില്‍ ഇന്ത്യയുടെ ശരാശരി മൊബൈല്‍ അപ്‌ലോഡ് വേഗത 5.17 എംബിപിഎസും ബ്രോഡ്ബാന്‍ഡ് ശരാശരി വേഗത 54.43 എംബിപിഎസും ആയിരുന്നു. 193.51 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗതയില്‍ യുഎഇ പട്ടികയില്‍ ഒന്നാമതാണ്, ദക്ഷിണ കൊറിയ 180.48 എംബിപിഎസും 171.76 എംബിപിഎസ് വേഗതയുള്ള ഖത്തറുമാണ് തൊട്ടടുത്ത സ്ഥാനത്ത്.

ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ
260.74 എംബിപിഎസ്, 252.68, 248.94 എംബിപിഎസ് വേഗതയില്‍ മൊണാക്കോ, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :