SmartPhone: മൊബൈൽ ഫോൺ വിലകുറയും, ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

Smartphone
Smartphone
അഭിറാം മനോഹർ| Last Modified ബുധന്‍, 31 ജനുവരി 2024 (14:00 IST)
മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ 15 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ കുറയും. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍,ലെന്‍സ്,പിന്‍ഭാഗത്തെ കവര്‍,പ്ലാസ്റ്റിക്,ലോഹം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച പാര്‍ട്‌സുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.

സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറച്ചുകൊണ്ട് ആഗോളവിപണിയില്‍ മത്സരിക്കാനായാണ് ഈ നീക്കം. ചൈന,വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരം നേരിടാനായി ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് ഗുണകരമായ തീരുമാനമാണിത്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില്‍ പ്രീമിയം സെഗ്മന്റിലെ ഫോണുകളില്‍ ഉപയോഗിക്കുന്ന പ്രത്യേക ഘടകങ്ങള്‍ക്ക് 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :