ഐഫോണ്‍ 6 ആഗസ്റ്റില്‍ എത്തും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 10 മെയ് 2014 (19:29 IST)
ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ 6 ആഗസ്റ്റില്‍ വിപണിയിലെത്തിയേക്കുമെന്ന് സൂചനകള്‍. നേരത്തെ ഫോണ്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.

വിപണിയിലെ ഡിമാന്‍ഡ്
നഷ്ടപ്പെടാതിരിക്കാനാണ് ആപ്പിള്‍ നേരത്തെ ഫോണ്‍ ഇറക്കുന്നതെന്ന് സൂചനയുണ്ട്. 4.7 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ഐഫോണ്‍ 6 നു പിന്നാലെ
5.5 ഇഞ്ച് മോഡലില്‍ മറ്റൊരു ഫോണ്‍ സെപ്റ്റംബറില്‍ ആപ്പിള്‍ ഇറക്കുന്നുണ്ട്.

ഹോം ബട്ടണില്ളെന്നതാണ് ഫോണിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യാസപ്പെറ്റുത്തുന്നത്. ഐഒഎസ് എട്ട് ഓപറേറ്റിങ് സിസ്റ്റം, 4.7 ഇഞ്ചിന് 1334 x 750 പിക്സല്‍ റസലുഷന്‍, 5.5 ഇഞ്ചിന് 1920 x 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷന്‍, റെറ്റിന പ്ളസ് ഇഗ്സോ ഡിസ്പ്ളേ, അംഗവിക്ഷേപം അനുസരിച്ച് പ്രതികരിക്കുന്ന ഗസ്ചര്‍ കണ്‍ട്രോള്‍, തുടങ്ങിയ പ്രത്യേകതകള്‍ ഇതിലുണ്ട്.

കൂടാതെ നേരത്തെ തന്നെയുണ്ടായിരുന്ന വിരലടയാള സ്കാനറിന്‍െറ പോരായ്മ തീര്‍ത്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും ഐട്യൂണ്‍സില്‍നിന്ന് ആപ്പുകള്‍ വാങ്ങാനും സൗകര്യമൊരുക്കുന്ന ടച്ച് ഐഡി സെന്‍സര്‍, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയും ഫോണിലുണ്ട്.

ഏഴ് മില്ലീമീറ്റര്‍ വരെ കനംവരുന്ന ഫോണില്‍ ഒരു ജി.ബി റാം, എ8 പ്രോസസര്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം കൂട്ടിച്ചേര്‍ത്ത ക്യാമറ, വലത് പ്രസ് ബട്ടണ്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :