അനു മുരളി|
Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (19:44 IST)
വീട്ടിലിരുന്ന് എങ്ങനെയാണ് മദ്യമുണ്ടാക്കാൻ കഴിയുക? ഈ ലോക്ക് ഡൗൺ കാലത്ത് ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ അന്വേഷിച്ചത് ഈ ഒരു ചോദ്യമാണ്. ഗൂഗിളിൽ ട്രെൻഡ് ആയിരിക്കുകയാണ് ഈ ചോദ്യം. കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മാർച്ച് 22 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഗൂഗിളിൽ ഏറ്റവും അധികം അന്വേഷിച്ചത് മദ്യമുണ്ടാക്കുന്നത് എങ്ങനെ എന്നായിരുന്നു.
മദ്യം ലഭിക്കാതെ ആയതോടെ വാറ്റ് സജീവമായി. ഇതോടെ പൊലീസിനു പണിയായി. നിലവിൽ രാജ്യത്ത് കിട്ടാനില്ലാത്ത സാധനങ്ങളിൽ ഒന്ന് മദ്യമാണ്. ഇതോടെ വിഷമത്തിലായിരിക്കുകയാണ് 'പ്രഖ്യാപിത കുടിയന്മാർ'. പലരും ഇരട്ടിയിലധികം വില നൽകിയാണ് മദ്യം വാങ്ങിക്കുന്നത് തന്നെ.