വാട്ട്‌സ് ആപ്പിൽ നിങ്ങളുടെ ഫോൺ മെമ്മറി തീർക്കുന്നത് ആര് ? കണ്ടെത്താൻ മാർഗമുണ്ട് !

Last Updated: ഞായര്‍, 19 മെയ് 2019 (15:55 IST)
വാട്ട്‌സ് ആപ്പ് എന്നത് ഇന്ന് നമ്മുടെ എല്ലാവരുടെയും ഒരു ജീവിതരീതിയാണ്. ഒരു വാട്ട്‌സ് ആപ്പ് ചാറ്റ് നടത്താത്ത ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല. എന്നാൽ ചാറ്റുകൾ നമ്മുടെ ഫോണിലെ മെമ്മറിയെ ഇല്ലാതാക്കുന്നതിനെ നിയന്ത്രിക്കാൻ പലർക്കും കഴിയാറില്ല.

ഗ്രൂപ്പുകളല്ലൂടെയും പേഴ്സണൽ ചറ്റിലൂടെയും വരുന്ന വോയിസ് മെസേജുളും, ഫോട്ടോകളും, വീഡിയോകളുമെല്ലാം നമ്മുടെ സ്മാർട്ട്‌ഫോണിന്റെ മെമ്മറി കുറച്ചുകൊണ്ടേയിരിക്കും. പലപ്പോഴും ഫോണിലെ മെമ്മാറി കുറയുന്നത് എങ്ങൻ എന്ന് നമുക്ക് കണ്ടെത്താൻ സാധിക്കാറില്ല. എന്നാൽ വാട്ട്‌സ് അപ്പിലൂടെ ഫോണിലെ മെമ്മറി കുറയുന്നതിനെ നമുക്ക് തിരിച്ചറിയാനും നിയന്ത്രിക്കാനും വേഗത്തിൽ കഴിയും..

ഫോണിന്റെ മെമ്മറി നിറക്കുന്ന ചാറ്റുകൾ ഏതെൻ കണ്ടെത്താൻ വാട്ട്‌സ് ആപ്പിൽ തന്നെ പ്രത്യേക സംവിധാനം ഉണ്ട്. വാട്ട്‌സ് ആപ്പിലെ സെറ്റിംഗ്സിൽ ഡാറ്റ ആൻഡ് സ്റ്റോറേജ് ക്ലിക്ക് ചെയ്യുക. ഇതിൽ സ്റ്റോറേജ് ക്ലിക്ക് ചെയ്താൽ ഏറ്റവും അധികം സ്റ്റോറേജ് ഉപയോഗിക്കുന്ന ചാറ്റുകൾ ഏതെല്ലാമാണെന്ന് ക്രമത്തിൽ കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :