Last Modified വ്യാഴം, 15 ഓഗസ്റ്റ് 2019 (15:34 IST)
മുൻനിര സ്മാർട്ട് ടിവി നിർമ്മാതാക്കളെ അമ്പരപ്പിക്കുന്ന പ്രത്യേകതകലുമായി ഹുവാവേയുടേ ഓണർ വിഷൻ ടിവി. ഹുവാവേയ് വികസിപ്പിച്ചെടുത്ത ഹാർമണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തുറങ്ങിയ ആദ്യ സ്മർട്ട് ഡിവൈസ് എന്ന പ്രത്യേകതയും ഹോണർ വിഷൻ ടിവിക്കുണ്ട്.
ദൃശ്യ മികവും മികച്ച പ്രവർത്തനവും ഉറപ്പുവരുത്തുന്ന്തിനായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ഓണർ സ്മാർട്ട് ടിവി നിർമ്മിച്ചിരിക്കുന്നത്. മികച്ച കാഴ്ചാനുഭവത്തിനായി 818 ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്‌സെറ്റാണ് ഓണർ വിഷൻ ടിവിയിൽ ഒരുക്കിയിരിക്കുക്കുന്നത്.
സൂപ്പര്‍ റെസലൂഷന്‍, മോഷന്‍ എസ്റ്റിമേറ്റ്, മോഷന്‍ കോമ്പന്‍സേഷന്‍, നോയിസ് റിഡക്ഷന്‍, ഡൈനാമിക് കോണ്‍ട്രാസ്റ്റ് ലോക്കല്‍ ഡിമ്മിങ് എന്നിങ്ങനെ നിരവധി സ്മാർട്ട് സംവിധാനങ്ങൾ ടിവിയിൽ ഒരുക്കിയിട്ടുണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലാണ് ഇവാ പ്രവാർത്തിക്കുക. ഇതിനയി മാത്രം പ്രത്യേക ചിപ്പും ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നു.
മികച്ച ശബ്ദ സംവിധനവും ടിവിയിൽ ഉണ്ട്. പോപ്പ് അപ്പ് സെൽഫി ക്യാമറയുമായാണ് ഓണർ വിഷൻ ടിവി എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ക്യാമറയുടെ സഹായത്തോടെ ടിവിയിൽ വീഡിയോ കോൾ ചെയ്യാൻ സാധിക്കും. ബ്ലൂട്ടൂത് വൈഫൈ തുടങ്ങിയ സാംവിധാനങ്ങളും ടീവിയിൽ ഉണ്ടാകും.