ക്രി‌പ്‌റ്റോയിൽ പിടിമുറുക്കാൻ സർക്കാർ, വിവരങ്ങൾ വെളിപ്പെടുത്താൻ സമയപരിധി നിശ്ചയി‌ച്ചേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (21:08 IST)
ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിപ്‌റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്‌റ്റോക്ക് നിരോധനമേർപ്പെടുത്തുന്നതിനുപകരം നിയന്ത്രണങ്ങൾ കൊണ്ട് വരാനാണ് സർക്കാർ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ക്രിപ്‌റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിജിറ്റൽ കറൻസികളിൽ നിന്നുള്ള നേട്ടത്തിന് നികുതി ചു‌മത്താനാണ് സർക്കാർ ശ്രമം. ചെറുപ്പക്കാർക്കിടയിൽ വൻതോതിൽ പ്രചാരംനേടുന്നതിനാൽ ഇടപാടുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരാനും ഇടയുണ്ട്.

ക്രിപ്‌റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :