priyanka|
Last Modified ശനി, 9 ജൂലൈ 2016 (09:55 IST)
മൊബൈല്‍ അപ്ലിക്കേഷനുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗില്‍ പ്ലേസ്റ്റോറില്‍ ഫാമിലി ലൈബ്രറി എന്ന പുതിയ സംവിധാനമാണ് ഇതിനായി ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.
നിയന്ത്രണങ്ങളോട് കൂടിയതാണ് ഈ പുതിയ സംവിധാനം. ആറുപേരടങ്ങുന്ന ഒരു ഫാമിലി ഗ്രൂപ്പിലേക്ക് മാത്രമേ ആപ്ലിക്കേഷനുകള്‍ പങ്കുവയ്ക്കാനാവൂ. ഇതിനായി ആറ് അക്കൗണ്ടുകള്‍ യോജിപ്പിച്ച് ഒരു ഫാമിലി അക്കൗണ്ട് ഉണ്ടാക്കണം. ഈ ആറ് അംഗങ്ങള്‍ക്കായി ഒരു ആപ്ലിക്കേഷന്‍ മാത്രം പ്ലേ സ്റ്റോറില്‍ നിന്നും വാങ്ങിയാല്‍ മതി.
പ്ലേസ്റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ മറ്റുള്ള ആറ് അക്കൗണ്ടുകളിലേക്ക് നിങ്ങള്‍ക്ക് പങ്കുവയ്ക്കാം. ജൂലായ് രണ്ട് മുതല്‍ പുറത്തിറക്കിയ ഫാമിലി ലൈബ്രറി മൂന്നാം തിയതി മുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.